News Kerala

സംസ്ഥാനത്ത് ഇന്ന് 301 പേർക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 301 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 90 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 99 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 95 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 107 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ പ്രസ്താവനയിൽ അറിയിച്ചു.