News Kerala

സംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്ക് കോവിഡ്; 7593 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7482 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 932, എറണാകുളം 929, മലപ്പുറം 897, തൃശൂര്‍ 847, തിരുവനന്തപുരം 838, ആലപ്പുഴ 837, കൊല്ലം 481, പാലക്കാട് 465, കണ്ണൂര്‍ 377, കോട്ടയം 332, കാസര്‍കോട് 216, പത്തനംതിട്ട 195, വയനാട് 71, ഇടുക്കി 65 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 23 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.