News Kerala

സന്നിധാനത്ത് ശുദ്ധജലമെത്തിക്കുന്ന കുന്നാര്‍ ഡാമിന്റെ ഉയരം കൂട്ടണമെന്ന് ദേവസ്വം ബോര്‍ഡ്

സന്നിധാനം: ശബരിമല സന്നിധാനത്ത് ശുദ്ധജലമെത്തിക്കുന്ന കുന്നാര്‍ ഡാമിന്റെ ഉയരം കൂട്ടണമെന്ന നിലപാടിലാണ് ദേവസ്വം ബോര്‍ഡ്. ജലക്ഷാമം പരിഹരിക്കാനാണ് ഈ നടപടിയെന്നാണ് ബോര്‍ഡിന്റെ വിശദീകരണം. എന്നാല്‍, ഇത് വനം നശീകരണത്തിനും ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയ്ക്കും പ്രത്യാഘാതം ഉണ്ടാകുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ അഭിപ്രായം.