News Kerala

കേരള എഞ്ചിനിയറിങ് റാങ്ക് പട്ടികയായി

തിരുവനന്തപുരം: കേരള എഞ്ചിനിയറിങ്, ഫാര്‍മസി, ആര്‍ക്കിടെക്ച്ചര്‍ റാങ്ക് പട്ടികകള്‍ പ്രസദ്ധീകരിച്ചു. ഇടുക്കിയില്‍ നിന്നുള്ള വിഷ്ണു വിനോദിനാണ് എഞ്ചിനിയറിങ്ങില്‍ ഒന്നാം റാങ്ക്. അടുത്ത വര്‍ഷം മുതല്‍ പ്രവേശന പരീക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുമെന്ന് റാങ്ക് പ്രഖ്യാപനം നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. ടി. ജലീല്‍ പറഞ്ഞു.