ചുവപ്പുനാടയിൽ കുരുങ്ങി 'ശ്രുതിതരംഗം'; ദുരിതത്തില്‍ ഒരുപറ്റം കുരുന്നുകള്‍- 'കേൾക്കൂ' സർക്കാരേ...
സർക്കാർ ഈ ദുരിതം കാണണം. നമ്മുടെ കുട്ടികൾക്ക് സർക്കാർ സൗജന്യമായി നൽകുന്ന കോക്ലിയർ ശസ്ത്ക്രീയ പ്രതിസന്ധിയിലാണ്. ശ്രവണ സഹായ ഉപകരണങ്ങളുടെ തകരാർ പരിഹരിക്കൽ അടക്കം മുടങ്ങിയിരിക്കുകയാണ്. 30 കുട്ടികൾ ശസ്ത്രക്രിയക്കായി കാത്തിരിക്കുമ്പോൾ 360 കുട്ടികളുടെ ചികിത്സ പാതിവഴിയിലാണ്.