News Kerala

ക്രിസ്മസ്പുതുവത്സര ബമ്പര്‍ നറുക്കെടുത്തു; ഒന്നാം സമ്മാനം 12 കോടി

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്പുതുവത്സര ബമ്പര്‍ ടിക്കറ്റ് നറുക്കെടുത്തു. ഒന്നാം സമ്മാനമായ 12 കോടിക്ക് അര്‍ഹമായ ടിക്കറ്റിന്റെ നമ്പര്‍: XG 358753. ആര്യങ്കാവിലെ ഭരണി ഏജന്‍സി മുഖേനെയാണ് ടിക്കറ്റ് വിറ്റത്. ഞായറാഴ്ച രണ്ടുമണിക്ക് ഗോര്‍ഖി ഭവനില്‍ നടന്ന ചടങ്ങില്‍ മേയര്‍ ആര്യ രാജേന്ദ്രനാണ് നറുക്കെടുത്തത്. ആറു കോടി രൂപ ഒന്നാം സമ്മാനമുള്ള സമ്മര്‍ ബമ്പര്‍ ടിക്കറ്റിന്റെ പ്രകാശനവും നടന്നു.