News Kerala

ലോക്‌സഭാ തിരഞ്ഞെടുപ്പ്: രണ്ടാം സീറ്റെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി കേരള കോണ്‍ഗ്രസ്

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടാം സീറ്റെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി കേരള കോണ്‍ഗ്രസ്. കേരള കോണ്‍ഗ്രസിലെ ലയന ശേഷം അര്‍ഹമായി സീറ്റുകള്‍ പാര്‍ട്ടിക്ക് കിട്ടിയിട്ടില്ലെന്ന് ജോസ് കെ മാണി എം.പി. പറഞ്ഞു. ഇടുക്കിയിലും ചാലക്കുടിയിലും കേരള കോണ്‍ഗ്രസിന് അനുകൂല ഘടകങ്ങള്‍ ഏറെയുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.