News Kerala

സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം; കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേയക്കെന്ന് വിലയിരുത്തല്‍

കോട്ടയം: സ്ഥാനങ്ങളെ ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ രൂപപ്പെട്ട തര്‍ക്കങ്ങള്‍ പിളര്‍പ്പിലേയ്ക്കുള്ള വഴിയാണ് തുറന്നിരിക്കുന്നത്. വീട്ടു വീഴ്ചയ്ക്ക് തയ്യാറല്ലെന്ന നിലപാടിലാണ് മാണി വിഭാഗവും ജോസഫ് വിഭാഗവും. പിളര്‍പ്പ് ഒഴിവാക്കി സമവായത്തിലൂടെ പ്രശ്‌നം പരിഹിക്കണമെന്ന നിര്‍ദ്ദേശവും ചില മുതിര്‍ന്ന നേതാക്കള്‍ പങ്കുവെയ്ക്കുന്നുണ്ട്. ഒരു സ്ഥാനവും പിജെ ജോസഫിന് നല്‍കേണ്ട എന്ന കടുത്ത നിലപാടിലാണ് മാണി വിഭാഗം.