News Kerala

സി എഫ് തോമസിനെ ചെയര്‍മാനാക്കി കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‍ നീക്കം

കോട്ടയം: സി.എഫ് തോമസിനെ ചെയര്‍മാനാക്കി കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‍ ശ്രമം തുടങ്ങി. മുതിര്‍ന്ന നേതാക്കളുടെയും എം.എല്‍.എമാരുടെയും യോഗം നാളെ തിരുവനന്തപുരത്ത് ചേര്‍ന്നേക്കും. ഇതിനിടെ പാര്‍ട്ടിയില്‍ പിന്തുണ ഉറപ്പിക്കാന്‍ ഊര്‍ജ്ജിത നീക്കങ്ങള്‍ ഇരുവിഭാഗങ്ങളും സജീവമായി നടത്തുന്നുണ്ട്.