News Kerala

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. നിയമം ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. നിയമം വിവേചനപരവും മൗലിക അവകാശങ്ങളുടെ ലംഘനവുമെന്ന് ഹര്‍ജിയില്‍ പറയുന്നു.