News Kerala

കേരള ഗസറ്റിന്റെ അച്ചടി മുടങ്ങിയിട്ട് ആറാഴ്ച

തിരുവനന്തപുരം: സര്‍ക്കാര്‍ പ്രസിദ്ധീകരണമായ കേരള ഗസറ്റിന്റെ അച്ചടി മുടങ്ങിയിട്ട് ആറാഴ്ച. ഗവണ്‍മെന്റ് പ്രസില്‍ അച്ചടി നടത്താത്തതിനാലാണ് പ്രതിസന്ധിക്ക് കാരണമായത്. ഇതോടെ ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന രേഖകളില്‍ തിരുത്തലിനുള്ള അവസരം നഷ്ടമാകും. ബജറ്റ് സംബന്ധിച്ച ജോലികളാണ് അച്ചടി വൈകാന്‍ കാരണമെന്നാണ് വിശദീകരണം.