News Kerala

സൈബര്‍ നിയമ ഭേദഗതി ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം

തിരുവനന്തപുരം: സൈബര്‍ ആക്രമണങ്ങളില്‍ നിയമനടപടിക്ക് പോലിസിന് അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം. സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പ്രസ്താവന നടത്തുന്നവര്‍ക്ക് 5 വര്‍ഷം തടവോ പതിനായിരം രൂപ പിഴയോ രണ്ടും കൂടി ഒരുമിച്ചോ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് നിയമ ഭേദഗതി. മാധ്യമ സ്വാതന്ത്രത്തെ ഹനിക്കുന്നതാണ് നിയമഭേദഗതിയെന്ന് പ്രതിപക്ഷ ആരോപിച്ചിരുന്നു.