News Kerala

യുഡിഎഫ് ഉപേക്ഷിച്ച 'എജ്യുക്കേഷന്‍ സിറ്റി' പദ്ധതി പൊടിതട്ടിയെടുത്ത് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ എതിര്‍പ്പു കാരണം യു.ഡി.എഫ്. ഉപേക്ഷിച്ച പദ്ധതി പൊടിതട്ടിയെടുത്ത് സര്‍ക്കാര്‍. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് 'എജ്യുക്കേഷന്‍ സിറ്റി' പദ്ധതി തുടങ്ങാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചത്. സ്വകാര്യ സര്‍വകലാശാലകളുടെ പങ്കാളിത്തത്തോടെ ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസ കേന്ദ്രമാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്.