News Kerala

ലോക്ക് ഡൗണ്‍: അവശ്യസേവന പട്ടിക സര്‍ക്കാര്‍ പുറത്തിറക്കി

തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവശ്യസേവനങ്ങളെ ഉള്‍പ്പെടുത്തിയുള്ള പട്ടിക സര്‍ക്കാര്‍ പുറത്തിറക്കി. പൊതു ഗതാഗതം പൂര്‍ണമായും നിരോധിച്ചു. മരുന്ന് അടക്കം അവശ്യസാധനങ്ങള്‍ വാങ്ങാനും ചികിത്സാ ആവശ്യത്തിനും ഓട്ടോടാക്‌സി ഉപയോഗിക്കാം.