News Kerala

ആഗസ്റ്റ് 6 വരെ സംസ്ഥാനത്ത് കൂടുതല്‍ മഴ ലഭിച്ചേക്കും

തിരുവനന്തപുരം: ആഗസ്റ്റ് 6 വരെ സംസ്ഥാനത്ത് ലഭിക്കുന്ന മഴ സാധാരണ മഴയേക്കാള്‍ കൂടുതല്‍ ആയിരിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴ ലഭിക്കാനും സാധ്യതയുണ്ട്. കേരളത്തില്‍ ഇതുവരെ ലഭിച്ച കാലവര്‍ഷം ശരാശരിയേക്കാള്‍ 23% കുറവാണ്.