News Kerala

ജനശതാബ്ദി ട്രെയിന്‍ തിടുക്കത്തില്‍ വേണ്ടന്ന നിലപാടില്‍ സംസ്ഥാനം

തിരുവനന്തപുരം: കോവിഡ്-19 വ്യാപനം ഉയരുന്നതിനാല്‍ ജനശതാബ്ദി ട്രെയിന്‍ തിടുക്കത്തില്‍ വേണ്ടന്ന നിലപാടിലാണ് സംസ്ഥാനം. സംസ്ഥാനത്തിന്റെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്താകും ടിക്കറ്റ് റിസര്‍വേഷന്‍ തുടങ്ങുക. തിരുവനന്തുപുരത്തേക്കും, എറണാകുളത്തേക്കും ന്യൂഡല്‍ഹി, മുംബൈ നഗരങ്ങളില്‍ നിന്ന് മൂന്ന് ദീര്‍ഘദൂര സര്‍വീസുകള്‍ക്കും അനുമതിയുണ്ട്. ജനശതാബ്ദി ഓടിക്കുന്ന കാര്യത്തിലും സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായങ്ങള്‍ ദക്ഷിണ റെയില്‍വേ പരിഗണിക്കും.