News Kerala

മോട്ടോര്‍വാഹന നിയമപ്രകാരം പൊതുജനങ്ങള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ കേരള പോലീസ് പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുജനങ്ങള്‍ മോട്ടോര്‍വാഹന നിയമപ്രകാരം പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ കേരള പോലീസ് പുറപ്പെടുവിച്ചു. മദ്യപിച്ച് വാഹനമോടിച്ചാല്‍ ആറുമാസം തടവോ രണ്ടായിരം രൂപ പിഴയോ ലഭിക്കും. ഫോണ്‍ ഉപയോഗിച്ചാല്‍ ആയിരം രൂപ പിഴയും സീറ്റ് ബല്‍റ്റ്, ഹെല്‍മെറ്റ് എന്നിവ ധരിച്ചില്ലെങ്കില്‍ നൂറുരൂപ പിഴയുമാണ് ശിക്ഷ.