News Kerala

പുതിയ ന്യൂനമർദ്ദം; കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ അടുത്ത ഇന്ന് പുതിയ ന്യുനമര്‍ദം രൂപപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ന്യൂനമര്‍ദം തെക്കന്‍ തമിഴ്‌നാട് തീരത്തേക്ക് നീങ്ങും. അറബിക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നു. കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യത. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയും മലപ്പുറത്തും വയനാടും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.