News Kerala

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; കോട്ടയത്ത് പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

കോട്ടയം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തൊടുപുഴയിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐയായ അജിതന്‍ (55) ആണ് മരിച്ചത്. ഇന്നലെ രാത്രി കോട്ടയം മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം. ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കോവിഡ് ബാധിച്ച് മരിക്കുന്നത്.