News Kerala

എല്‍.ഡി.എഫ് സര്‍ക്കാര്‍ ആയിരം ദിവസങ്ങള്‍ പിന്നിടുന്നു

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് ആയിരം ദിവസങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. ഓഖി, പ്രളയം, നിപ തുടങ്ങിയ ദുരന്തങ്ങളെ ഫലപ്രദമായി നേരിടാനായതാണ് ആയിരം ദിവസങ്ങള്‍ പിന്നിടുന്ന സര്‍ക്കാരിന്റെ പ്രധാനനേട്ടം. ക്രൈസിസ് മാനേജ്‌മെന്റ് എന്ന നിലയില്‍ പരുക്കേല്‍ക്കാതെ മുന്നോട്ട് പോകുമ്പോഴും കാതലായ സാമൂഹ്യ-രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകാത്തതാണ് സര്‍ക്കാര്‍ നേരിടുന്ന പ്രധാന വിമര്‍ശനം.