News Kerala

ട്രോളിങ് നിരോധനം അവസാനിച്ചിട്ടും കോവിഡ് മൂലം കടലില്‍ പോകാനാകാതെ മത്സ്യത്തൊഴിലാളികള്‍

മലപ്പുറം: 52 ദിവസത്തെ ട്രോളിങ് നിരോധനം അര്‍ധരാത്രി അവസാനിച്ചു. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ വിവിധ കാരണങ്ങളാല്‍ കടലില്‍ പോകാനാകാത്ത അവസ്ഥയിലാണ് മത്സ്യ തൊഴിലാളികളില്‍ ഭൂരിഭാഗവും. കാലാസ്ഥയും പ്രതികൂലമാണ്.