News Kerala

സംസ്ഥാനത്ത് ഇന്ന് 7020 പേര്‍ക്ക് കോവിഡ്; പരിശോധിച്ചത് 54339 സാമ്പിളുകള്‍, 8474 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7020 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 24 മണിക്കൂറില്‍ 54339 സാമ്പിളുകള്‍ പരിശോധിച്ചു. 8474 പേര്‍ ഇന്ന് രോഗമുക്തരായി. കോവിഡ് അവലോകന യോഗത്തിന് ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ് ബാധിച്ച് ഇന്ന് 26 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് നിലവില്‍ 91,784 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചതില്‍ 6037 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. 734 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ 81 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.