സംസ്ഥാന ബജറ്റ് നാളെ; പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് ഊന്നല്‍ നല്‍കും
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ. പ്രളയം സൃഷ്ടിച്ച ആഘാതം സംസ്ഥാന ഖജനാവിനെയും ബാധിച്ചതിനാല്‍ ധനമന്ത്രി തോമസ് ഐസക്കിന് ഇത്തവണത്തെ ബജറ്റും വെല്ലുവിളികള്‍ നിറഞ്ഞതാണ്. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായിരിക്കും ബഡ്ജറ്റ് പ്രാധാന്യം നല്‍കുക.