News Kerala

ഇഎംസിസി വിശ്വാസ്യതയില്ലാത്ത സ്ഥാപനമാണെന്ന് കേരളത്തെ അറിയിച്ചിരുന്നെന്ന് വി.മുരളീധരൻ

 തിരുവനന്തപുരം: ഇഎംസിസി വിശ്വാസ്യതയില്ലാത്ത സ്ഥാപനമാണെന്ന് കേരളത്തെ അറിയിച്ചിരുന്നെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്റെ വെളിപ്പെടുത്തൽ. തട്ടിപ്പ് കമ്പനിയാണെന്ന് അറിഞ്ഞിട്ടും ധാരണ ഉണ്ടാക്കിയതിന് പിന്നിൽ ഉന്നതരുടെ ഇടപെടലെന്നും മുരളീധരൻ ആരോപിച്ചു. എന്നാൽ കേന്ദ്രത്തിൽ നിന്ന് ഒരറിയിപ്പും കിട്ടിയില്ലെന്ന് മന്ത്രി ഇ.പി.ജയരാജൻ പ്രതികരിച്ചു.