News Kerala

മായാത്ത ഇതിഹാസം; ഇന്ന് ഒ.വി വിജയന്റെ തൊണ്ണൂറാം ജന്മവാര്‍ഷികം

പാലക്കാട്: ഖസാകിന്റെ ഇതിഹാസകാരന് ഇന്ന് തൊണ്ണൂറാം ജന്മവാര്‍ഷികം. ഒ വി വിജയന്‍ ഓര്‍മ്മയായിട്ട് പതിനാറു വര്‍ഷമായെങ്കിലും മറക്കുന്നില്ല മലയാളികള്‍ ആ ബഹുമുഖ പ്രതിഭയെ. ജീവിച്ചിരിക്കുമ്പോള്‍ ആഘോഷിക്കാത്ത പിറന്നാളുകളായിരുന്നു ഒ വി വിജയന്റെതെന്നു സഹോദരി ഓ വി ഉഷ ഓര്‍ത്തെടുക്കുന്നു.