അവയവ മാറ്റ വീഴ്ചയിലെ സസ്പെൻഷനിൽ നാളെ കെജിഎംസിടിഎയുടെ പ്രതിഷേധം
സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നാളെ ഡോക്ടർമാർ പ്രതിഷേധിക്കും. അതേസമയം, ആംബുലൻസ് ജീവനക്കാർ ആശയക്കുഴപ്പമുണ്ടാക്കിയെന്ന് ആരോപിച്ച് മെഡിക്കൽ കോളേജും പരാതി നൽകി.