News Kerala

കിഫ്ബി സാമ്പത്തിക ഇടപാടുകൾ: മുൻ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇ ഡി നോട്ടീസ്

കിഫ്ബിയിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുൻ ധനമന്ത്രി തോമസ് ഐസക്കിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി വീണ്ടും നോട്ടീസ് നൽകി. ഈ മാസം പതിനൊന്നിന് കൊച്ചിയിലെ ഇ ഡി ഓഫീസിൽ നേരിട്ട് ഹാജാരാകാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിരിക്കുന്നത്. നേരത്തെ ചോദ്യംചെയ്യലിന് ഹാജരാകാൻ തോമസ് ഐസക്കിന് ഇഡി നോട്ടീസ് നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല.

Watch Mathrubhumi News on YouTube and subscribe regular updates.