News Kerala

പുറത്തുവന്നത് മഞ്ഞുമലയുടെ ഒരുഭാഗം മാത്രം; കിഫ്ബിയില്‍ തീവെട്ടിക്കൊള്ളയെന്ന് ചെന്നിത്തല

കാസര്‍കോട്: കെഎസ്ഇബിയുടെ ട്രാന്‍സ്ഗ്രിഡ് പദ്ധതിയുമായി ബന്ധപ്പെട്ട് തീവെട്ടിക്കൊള്ളയാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. അഴിമതിയുടെ മഞ്ഞുമലയുള്ള കിഫ്ബി പദ്ധതികളുടെ ചെറിയൊരു ഭാഗം മാത്രമാണ് പവര്‍ഗ്രിഡ് പദ്ധതിയെന്നും ചെന്നിത്തല ആരോപിച്ചു.