News Kerala

കേരളത്തിൽ ഭരണ സ്തംഭനത്തിനുള്ള ബോധപൂർവ്വ ശ്രമമെന്ന് തോമസ് ഐസക്

തിരുവനന്തപുരം: കേരളത്തിൽ ഭരണ സ്തംഭനത്തിനുള്ള ബോധപൂർവ്വ ശ്രമമാണ് കിഫ്ബി മസാല ബോണ്ട് അന്വേഷണത്തിലൂടെ നടക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. സർക്കാരിനെ അസ്ഥിരപ്പെടുത്താൻ സിഎജി തന്നെ ശ്രമിക്കുന്നു. കിഫ്ബി മസാല ബോണ്ടിന് ആർബിഐ അനുമതി നൽകിയത് ഭരണഘടന അനുസൃതമല്ലെന്ന് പറയാൻ ശ്രമിക്കുകയാണ്. കിഫ്ബിക്ക് വിദേശവായ്പ പാടില്ലെന്ന് സിഎജി പറയുന്നത് അസംബന്ധമെന്നും ഐസക് തിരുവനന്തപുരത്ത് പറഞ്ഞു.