News Kerala

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച്ചയെന്ന് പരാതി

കൊല്ലം: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച്ചയെന്ന് പരാതി. ഒക്ടോബര്‍ 2 ന് മരിച്ച പത്തനാപുരം മഞ്ചളളൂര്‍ സ്വദേശി ദേവരാജന്റെ മൃതദേഹം 19 ദിവസം കഴിഞ്ഞിട്ടും അടക്കിയില്ല. സംസ്‌കാരത്തിന് വീട്ടില്‍ സ്ഥലമില്ലാത്തതിനാല്‍ ആരോഗ്യ വകുപ്പ് ഏറ്റെടുത്ത് സംസ്‌കരിച്ച് കൊള്ളാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നുവെന്ന് ബന്ധുക്കള്‍. സംസ്‌കാരം നടന്നില്ലെന്ന് അറിയാതെ ബന്ധുക്കള്‍ മരണാനന്തര ചടങ്ങുകള്‍ നടത്തി