News Kerala

പീരുമേട്ടില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദൂരൂഹതനീക്കണമെന്ന ആവശ്യവുമായി കുടുംബം

ഇടുക്കി: പീരുമേട്ടില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദൂരൂഹതനീക്കണമെന്ന ആവശ്യവുമായി കുടുംബം. പീരുമേട് പോലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് കുടുംബം മനുഷ്യാവകാശ കമ്മീഷനും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കി. പെണ്‍സുഹൃത്തിന്റെ ബന്ധുക്കള്‍ മര്‍ദിച്ചതില്‍ മനംനൊന്താണ് ഗ്ലെന്‍മേരി സ്വദേശി അലക്‌സാണ്ടര്‍ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം പറയുന്നത്.