News Kerala

കെഎം ഷാജി നികുതി അടച്ചില്ലെന്നും 10 ലക്ഷം വരെ പിഴയടക്കണെന്ന് മേയര്‍

കോഴിക്കോട്: കെഎം ഷാജി എംഎല്‍എ വീടിന് നികുതി അടച്ചില്ലെന്നും 10 ലക്ഷം രൂപ വരെ പിഴയടക്കേണ്ടി വരുമെന്നും മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍. പ്ലാനും എസ്റ്റിമേറ്റും നല്‍കിയിട്ടില്ല. ഇത് സമര്‍പ്പിച്ച് പിഴയുമടച്ചാല്‍ നിയമപരമാക്കാം. അനധികൃത നിര്‍മ്മാണം കണ്ടെത്താനും നടപടിയെടുക്കാനും വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മേയര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.