News Kerala

മരച്ചീനിയിൽ നിന്ന് സ്പിരിറ്റ് ഉല്പാദിപ്പിക്കുന്നത് പരിഗണിക്കും - ധനമന്ത്രി കെ.എൻ ബാല​ഗോപാൽ

 തിരുവനന്തപുരം:സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും പരമാവധി ആളുകളുടെ കെെയിൽ പണമെത്തിക്കുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ. മരച്ചീനിയിൽ നിന്ന് സ്പിരിറ്റ് ഉല്പാദിപ്പിക്കുന്നത് പരിഗണിക്കുമെന്നും വാഹന നികുതി അടയ്ക്കാൻ ഓഗസ്റ്റ് 31 വരെ സമയം നൽകുമെന്നും ധനമന്ത്രി നിയമസഭയിൽ ബജറ്റ് ചർച്ചയ്‍ക്കുള്ള മറുപടിയിൽ പറഞ്ഞു. 37,000 കോടി റവന്യു വർധനവ് ഉണ്ടാകുമെന്ന് പറയുന്നത് വിശ്വസിക്കാനാവില്ലെന്നും ബാങ്കുകളിൽ മോറട്ടോറിയം പ്രഖ്യാപിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

Watch Mathrubhumi News on YouTube and subscribe regular updates.