News Kerala

ജനജീവിതം സ്തംഭിപ്പിച്ച് കൊച്ചിയില്‍ പണിമുടക്ക്

കൊച്ചി: സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലുള്ള ദേശീയ പണിമുടക്ക് കൊച്ചിയില്‍ ജനജീവിതത്തെ സാരമായി ബാധിച്ചു. പണിമുടക്കില്‍ ജില്ലയില്‍ വ്യവസായ മേഖലകള്‍ ഭാഗികമായി സ്തംഭിച്ചു. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയെങ്കിലും പമ്പ സര്‍വീസ് ഒഴികെയുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസുകളും സ്വകാര്യ ബസ് സര്‍വീസുകളും പൂര്‍ണമായും നിര്‍ത്തിവച്ചത് യാത്രകാരെ വല്ലാതെ വലച്ചു.