News Kerala

കുഴൽപ്പണ കേസിൽ കെ സുരേന്ദ്രന്റെ മകൻ കെ.എസ് ഹരികൃഷ്ണന്റെ മൊഴിയെടുക്കും

കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ മകൻ കെ.എസ് ഹരികൃഷ്ണന്റെ മൊഴിയെടുക്കും. ധർമാരാജനുമായി നിരന്തരം ഫോണിൽ സംസാരിച്ചതിന്റെയും കോന്നിയിൽ കൂടിക്കാഴ്ച നടത്തിയതിന്റേയും അടിസ്ഥാനത്തിലാണ് നടപടി. ധർമരാജൻ തൃശ്ശൂരിൽ എത്തിയത് പത്ത് കോടിയോളം രൂപയുമായെന്ന് വിവരം ലഭിച്ചു. ആറ് കോടിയിൽ അധികം രൂപ തൃശൂർ ജില്ലയ്ക്കായി ബിജെപി നേതാക്കളെ ഏൽപിച്ചു. ബാക്കി മൂന്നര കോടിയുമായി പോകുമ്പോഴാണ് കവർച്ച നടന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.