News Kerala

ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ വര്‍ദ്ധിപ്പിച്ചത് അശാസ്ത്രീയമെന്ന് കോടിയേരി

തിരുവനന്തപുരം: ഉയര്‍ന്ന പിഴ ചുമത്തി കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതി നടപ്പാക്കുന്നതിനെതിരെ സി.പി.എം രംഗത്ത്. ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ വര്‍ദ്ധിപ്പിച്ചത് അശാസ്ത്രീയമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.