News Kerala

കൊടുമണ്‍ സ്‌റ്റേഡിയം യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുന്നു

പത്തനംതിട്ട: പത്തനംതിട്ടയുടെ കായിക സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കി കൊടുമണ്‍ സ്‌റ്റേഡിയം യാഥാര്‍ത്ഥ്യത്തോട് അടുക്കുന്നു. 15 കോടി ചെലവിടുന്ന നിര്‍മ്മിതികള്‍ പൂര്‍ത്തിയാക്കി ഡിസംബറില്‍ കളിക്കളം നാടിനു സമര്‍പ്പിക്കും.