News Kerala

കൂടത്തായ് കേസ്: വിജയകുമാറിനെതിരെ പ്രോസിക്യൂഷന് അനുമതി തേടി

കോഴിക്കോട്: കൂടത്തായ് കേസിൽ നോട്ടറി വിജയകുമാറിനെതിരെ പ്രോസിക്യൂഷന് അനുമതി തേടി. ജോളിയുണ്ടാക്കിയ വ്യാജ ഒസ്യത്ത് നോട്ടറിയെന്ന നിലയിൽ അറ്റസ്റ്റ് ചെയ്തതിനാണ് നടപടി. സർക്കാരിനോടാണ് അന്വേഷണം സംഘം പ്രോസിക്യൂഷന് അനുമതി തേടിയത്. നിയമവകുപ്പിന്റെ അനുമതി ലഭിച്ചാൽ തുടർനടപടികളുമായി പോലീസ് മുന്നോട്ടു പോകും.