News Kerala

കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട് കേസ്: ജോയ്‌സ് ജോര്‍ജ് എംപിയ്ക്ക് തിരിച്ചടി

ഇടുക്കി: കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട് കേസില്‍ ജോയ്‌സ് ജോര്‍ജ് എം.പി.ക്ക് തിരിച്ചടി. ഭൂമി ഇടപാടിലെ രേഖകളുമായി ദേവികുളം സബ് കളക്ടര്‍ക്ക് മുന്നില്‍ നേരിട്ട് ഹാജരാകാന്‍ ജോയ്‌സ് ജോര്‍ജ് എം.പിക്ക് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നിര്‍ദേശം നല്‍കി. ഭൂമിയിടപാട് കേസില്‍ സ്വാഭാവിക നീതി നിഷേധിച്ചുവെന്ന് ജോയ്‌സ് ജോര്‍ജും കുടുംബാംങ്ങളും നല്‍കിയ അപ്പീലിലാണ് നേരിട്ട് ഹാജരാകാന്‍ ലാന്‍ഡ് റവന്യു കമ്മീഷറുടെ ഉത്തരവ്.