News Kerala

മലപ്പുറം കോട്ടക്കുന്നിലെ ഡി.ടി.പി.സി പാര്‍ക്ക് ധൃതിപിടിച്ച് തുറന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

മലപ്പുറം: ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം കോട്ടക്കുന്നിലെ ഡി.ടി.പി.സി പാര്‍ക്ക് ധൃതിപിടിച്ച് തുറന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. ആശങ്ക ഒഴിയുന്നത് വരെ പാര്‍ക്ക് അടച്ചിടണമെന്നാവശ്യപ്പെട്ട് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. പാര്‍ക്കിന്റെ അശാസ്ത്രീയ നിര്‍മാണമാണ് ദുരന്തത്തിന് കാരണമായതെന്നാണ് ആരോപണം.