News Kerala

നിപ കാലത്തെ താത്കാലിക തൊഴിലാളികളുടെ അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു

കോഴിക്കോട്: മെഡിക്കല്‍കോളേജില്‍ നിന്ന് പിരിച്ചുവിടപ്പെട്ട നിപ കാലത്തെ താത്കാലിക തൊഴിലാളികള്‍ നടത്തി വന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു. 47 പേര്‍ക്കും താത്കാലിക തൊഴില്‍ നല്‍കാമെന്ന പ്രിന്‍സിപ്പളിന്റെ ഉറപ്പിനെ തുടര്‍ന്നാണ് സമരം നിര്‍ത്തിയത്.