News Kerala

പൈക്കാടന്‍ മലയില്‍ സോയില്‍ പൈപ്പിങ് പ്രതിഭാസം

കോഴിക്കോട്: മുക്കം, കുമാരനല്ലൂര്‍ പൈക്കാടന്‍ മലയില്‍ സോയില്‍ പൈപ്പിങ് പ്രതിഭാസം. ഭൂമിക്കടിയില്‍ നിന്ന് വെള്ളത്തോടൊപ്പം ചെളിയും പുറത്തുവരുന്നതാമ് സോയില്‍ പൈപ്പിങ്. തോട്ടത്തില്‍പോയ കര്‍ഷകനാണ് ഇത് ആദ്യം കണ്ടത്. ഈ പ്രതിഭാസം തുടര്‍ന്നാല്‍ മേല്‍ഭാഗത്തെ മണ്ണ് അടര്‍ന്ന് താഴോട്ടുപോകാനുള്ള സാദ്ധ്യതയും ഉണ്ട്. നിരവധി ആളുകളാണ് പൈക്കാടന്‍മലയുടെ അടിവാരത്ത് താമസിക്കുന്നത്.