ഓസ്കറിൽ അഭിമാനമായി കോഴിക്കോട്ടുകാരി അശ്വതി
ഓസ്‌കർ വേദിയിൽ ഇന്ത്യയ്‌ക്ക് ചരിത്രനേട്ടമാണ്. പുരസ്‌കാരം ഏറ്റുവാങ്ങിയവരുടെ പട്ടികയിൽ മലയാളികൾക്ക് അഭിമാനമായി ഒരു കോഴിക്കോട്ടുകാരിയുമുണ്ട്. മികച്ച ഡോക്യുമെന്ററി ചിത്രമായ ‘ദി എലഫൻറ് വിസ്‌പറേഴ്‌സി’ന്റെ അണിയറക്കാരി അശ്വതി നടുത്തൊടിയാണ് ലോകസിനിമയുടെ നെറുകയിൽ എത്തിയവരിലെ മലയാളി സാന്നിധ്യം