News Kerala

പോസ്റ്റല്‍ സ്റ്റാമ്പുകളുടെ വ്യത്യസ്തമായ കഥകള്‍ പറഞ്ഞ കേര പെക്‌സ് പ്രദര്‍ശനം സമാപിച്ചു

തിരുവനന്തപുരം: ലോകമെങ്ങുമുള്ള പോസ്റ്റല്‍ സ്റ്റാമ്പുകളുടെ വ്യത്യസ്തമായ കഥകള്‍ പറഞ്ഞ കേര പെക്‌സ് പ്രദര്‍ശനം അനന്തപുരിയില്‍ സമാപിച്ചു. ഗാന്ധിജിയുടെ മാതൃഭൂമി സന്ദര്‍ശനത്തിന്റെ പോസ്റ്റല്‍ കവര്‍ ഉള്‍പ്പെടെ, ഗാന്ധിജിയുടെ പോസ്റ്റല്‍ സ്റ്റാമ്പുകളുടെ വലിയ ശേഖരമായിരുന്നു പ്രദര്‍ശനത്തിന്റെ പ്രത്യേകത.