News Kerala

കൃപേഷിന്റെയും ശരതത്ത്‌ലാലിന്റെയും കുടുംബങ്ങള്‍ക്ക് ധനസഹായം കൈമാറി

കാസര്‍കോട്: പെരിയ കല്ലിയോട്ട് കൊല ചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്ത് ലാലിന്റെയും കുടുംബങ്ങള്‍ക്ക് ധനസഹായം. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കൈമാറി. 64 ലക്ഷം രൂപയാണ് കൈമാറിയത്. പെരിയ കൊലപാതകത്തില്‍ സത്യം പുറത്തുകൊണ്ടുവരണമെന്നും സിബിഐ തന്നെ കേസ് അന്വേഷിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അല്ലെങ്കില്‍ കേസ് അട്ടിമറിക്കപ്പെടുമെന്നും മുല്ലപ്പള്ളി പറഞ്ഞു.