News Kerala

വനിതാ സിവില്‍ പോലീസ് പരീക്ഷ കഴിഞ്ഞ് മൂന്നു വര്‍ഷമായിട്ടും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാതെ പിഎസ്‌സി

തിരുവനന്തപുരം: പരീക്ഷ കഴിഞ്ഞ് മൂന്നു വര്‍ഷമായിട്ടും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാതെ പി.എസ്.സി. വനിതാ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലേക്കുള്ള നിയമനത്തിലാണ് ഈ മെല്ലെപ്പോക്ക്. വിവാഹം വരെ മാറ്റിവച്ച് റാങ്ക് പട്ടികയ്ക്കായി കാത്തിരിക്കുകയാണ് ഉദ്യോഗാര്‍ത്ഥികള്‍.