News Kerala

കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസ്: പ്രാദേശിക നേതൃത്വ ഇടപെടല്‍ സിപിഎം അന്വേഷിക്കും

ആലപ്പുഴ: കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസില്‍ പ്രതികളെ സഹായിക്കാന്‍ പ്രാദേശിക നേതൃത്വം ഇടപെട്ടുവെന്ന് ആരോപണം സിപിഎം അന്വേഷിക്കും. വിഷയം ഉയര്‍ത്തിയ പാര്‍ട്ടി അംഗത്തിനെതിരായ അച്ചടക്ക നടപടിയില്‍ പിഴവുണ്ടെന്ന് ജില്ലാ നേതൃനിരയില്‍ തന്നെ ശക്തമായ അഭിപ്രായമുണ്ട്. അടുത്ത ജില്ലാ നേതൃയോഗം ആരോപണവും അച്ചടക്ക നടപടിയും പരിശോധിക്കും.