News Kerala

കൃഷ്ണ പിള്ള സ്മാരകം തീവെച്ച കേസില്‍ കോടതി വിധി ഇന്ന്

ആലപ്പുഴ: ആലപ്പുഴ കണ്ണാര്‍ക്കാട്ടേ കൃഷ്ണ പിള്ള സ്മാരകം തീവെച്ച കേസില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. വിഎസ് അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ലതീഷ് ബി ചന്ദ്രന്‍ ഉള്‍പ്പെടെ 5 പേരാണ് കേസിലെ പ്രതികള്‍. സിപിഎമ്മില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവം 2013 ഒക്ടോബര്‍ 31 നു പുലര്‍ച്ചെയായിരുന്നു നടന്നത് .