News Kerala

കൃഷ്ണ പിള്ള സ്മാരകം തീവെച്ച കേസില്‍ പ്രതികളെ വെറുതെ വിട്ടു

ആലപ്പുഴ: ആലപ്പുഴ കണ്ണാര്‍ക്കാട്ടേ കൃഷ്ണ പിള്ള സ്മാരകം തീവെച്ച കേസില്‍ പ്രതികളെ വെറുതെ വിട്ടു. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. വിഎസ് അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ലതീഷ് ബി ചന്ദ്രന്‍ ഉള്‍പ്പെടെ 5 പേരെയാണ് വെറുതെ വിട്ടത്.