കെ. സുധാകരന് കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തേക്ക്; ഡല്‍ഹിയിലേക്ക് വിളിപ്പിക്കും
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയെ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ചുമതല ഹൈക്കമാന്‍ഡ് ഏല്പിച്ചതിന് പിന്നാലെ കെ.പി.സി.സി അധ്യക്ഷനേയും മാറ്റുമെന്ന് ഉറപ്പായി. മുല്ലപ്പള്ളിക്ക് പകരം കെ.സുധാകരന് കെ.പി.സി.സി. പ്രസിഡന്റ് ആവുമെന്നാണ് റിപ്പോര്‍ട്ട്. മുല്ലപ്പള്ളി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് സുധാകരന് ചുമതല നല്കാന് ആലോചന.